{"vars":{"id": "89527:4990"}}

ജമ്മു കാശ്മീർ പോലീസ് സ്‌റ്റേഷനിൽ വൻ സ്‌ഫോടനം; 7 മരണം, 20 പേർക്ക് പരുക്ക്
 

 

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ വൻ സ്‌ഫോടനത്തിൽ ഏഴ് മരണം. 20 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിൽ സ്‌റ്റേഷനും കത്തിയമർന്നു. 

ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടച്ചെടുത്ത സ്‌ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസിൽദാർ അടക്കം ഉദ്യോഗസ്ഥരും സ്‌റ്റേഷനിലുണ്ടായിരുന്നു

സംഭവത്തിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഫരീദാബാദിൽ നിന്ന് ഏകദേശം 3000 കിലോയോളം അമോണിയം നൈട്രേറ്റാണ് പിടികൂടിയിരുന്നത്. ഫോറൻസിക് വിദഗ്ധരും പോലീസും റവന്യു അധികൃതരും പരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.