ഡൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ വൻ തീപിടിത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Oct 18, 2025, 14:41 IST
ഡൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം. ഡൽഹി ബ്രഹ്മപുത്ര അപ്പാർട്ട്‌മെന്റിലാണ് തീ പടരുന്നത്. ഫയർഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫ്‌ളാറ്റിലെ ബേസ്‌മെന്റ് ഭാഗത്ത് നിന്ന് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്
തീപിടിത്തത്തിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. ബേസ്‌മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചർ കത്തിനശിച്ചു. മുകളിലേക്ക് തീ പടർന്നതിനെ തുടർന്ന് രണ്ട് ഫ്‌ളോറുകൾ പൂർണമായി കത്തിനശിച്ചു. മലയാളികളായ മൂന്ന് എംപിമാരും ഈ ഫ്‌ളാറ്റിൽ താമസിക്കുന്നുണ്ട്. ജെബി മേത്തർ, ജോസ് കെ മാണി, ഹാരീസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്
നാലാമത്തെ നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജെബി മേത്തർ പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികൾ പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം