ഹോം › ദേശീയം

തെലങ്കാനയിൽ എസ് ബി ഐയിൽ വൻ മോഷണം; 14.94 കോടി രൂപയുടെ 19 കിലോഗ്രാം സ്വർണം മോഷ്ടിച്ചു

By MJ Desk · 20 Nov 2024, 02:58 PM

തെലങ്കാനയിലെ വാറങ്കലിൽ എസ് ബി ഐയിൽ വൻ മോഷണം. 14.94 കോടി രൂപ വിലവരുന്ന 19 കിലോഗ്രാം സ്വർണം മോഷ്ടക്കാൾ കൊണ്ടുപോയി. സുരക്ഷാ ജീവനക്കാരില്ലാത്ത ബാങ്ക് ശാഖയിൽ കടന്ന മോഷ്ടാക്കൾ സിസിടിവി ക്യാമറകളും അലറാമും പ്രവർത്തനരഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്. സ്‌ട്രോംഗ് റൂമിനുള്ളിൽ സൂക്ഷിച്ച സ്വർണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർ പരാതി നൽകിയിട്ടുണ്ട്. വാറങ്കൽ ജില്ലയിലെ മണ്ഡൽ ശാഖയിലാണ് മോഷണം നടന്നത്. അതേസമയം വ്യക്തികളുടെ സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടില്ല. ആളുകൾ പണയം വെച്ച ആഭരണങ്ങളാണ് നഷ്ടമായത്. 497 പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങൾ. സിസിടിവിയുടെയും അലാമിന്റെയും വയറുകൾ മുറിച്ച മോഷണസംഘം സിസിടിവി ഹാർഡ് ഡിസ്‌കും ബാങ്കിൽ നിന്ന് കൊണ്ടുപോയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#robbery#sbi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›