മേയ് 4 മുതൽ എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾക്കുള്ള ബുക്കിംഗ് ആരംഭിക്കും

ലോക്ക് ഡൗൺ കാലാവധി പൂർത്തിയാകുന്നതോടെ മേയ് 4 മുതൽ ആഭ്യന്തര ബുക്കിംഗുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ. ജൂൺ ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കും. കമ്പനിയുടെ വെബ്സൈറ്റിലാണ്
 

ലോക്ക് ഡൗൺ കാലാവധി പൂർത്തിയാകുന്നതോടെ മേയ് 4 മുതൽ ആഭ്യന്തര ബുക്കിംഗുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ. ജൂൺ ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റിലാണ് വിവരങ്ങൾ അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള ആഭ്യന്തര സർവീസാണ് ആരംഭിക്കുക. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളുരു അടക്കം രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള സർവീസുകൾക്കാണ് മേയ് നാല് മുതൽ ബുക്കിംഗ് ആരംഭിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25ന് ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചത്. മേയ് 3നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്നത്. മേയ് 4 മുതൽ ഇൻഡിഗോയും ഭാഗികമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.