മോദി സർക്കാർ പത്രസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ്, മാധ്യമവിലക്കിൽ ആശങ്ക അറിയിച്ചു: പ്രകാശ് ജാവേദ്കർ

ഡൽഹി കലാപ വാർത്തകളുടെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതികരണവുമായി കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ. മാധ്യമവിലക്കിൽ
 

ഡൽഹി കലാപ വാർത്തകളുടെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതികരണവുമായി കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ. മാധ്യമവിലക്കിൽ പ്രധാനമന്ത്രി മോദി ആശങ്കയറിയിച്ചെന്നും വിലക്കിനെ കുറിച്ച് അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

തെറ്റ് സംഭവിച്ചെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്ര സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ് മോദി സർക്കാർ. വിലക്കേർപ്പെടുത്തിയ വിഷയം അന്വേഷിക്കും. ഇന്നലെയാണ് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് 48 മണിക്കൂർ നേരം വിലക്കേർപ്പെടുത്തിയത്. എന്നാൽ വിലക്ക് ഇന്ന് രാവിലെയോടെ പിൻവലിക്കുകയായിരുന്നു

കേബിൾ ടി വി വർക്ക് റഗുലേഷൻ ആക്ട് ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ഏഷ്യാനെറ്റിന്റെ പി ആർ സുനിൽ കലാപ വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്‌തെന്നും നോട്ടീസിൽ ആരോപിച്ചിരുന്നു.