കാശ്മീരിന്റെ പതാക പുന:സ്ഥാപിക്കും വരെ ദേശീയ പതാക ഉയർത്തില്ലെന്ന് മെഹബൂബ; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി

ആർട്ടിക്കിൾ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നതുവരെ ജമ്മു കാശ്മീരിൽ ദേശീയ പതാക ഉയർത്തില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. 14 മാസത്തെ വീട്ടുതടങ്കലിൽ നിന്ന്
 

ആർട്ടിക്കിൾ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നതുവരെ ജമ്മു കാശ്മീരിൽ ദേശീയ പതാക ഉയർത്തില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. 14 മാസത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിതയായ മെഹ്ബൂബ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു

സംസ്ഥാന പതാക തിരിച്ചെത്തിയാൽ മാത്രമേ ദേശീയ പതാക ഉയർത്തുകയുള്ളു. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടാണ് ദേശീയ പതാകയുള്ളത്. കേന്ദ്രം പിൻവലിച്ച പ്രത്യേക പദവി തിരികെ കിട്ടാനുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു

എന്നാൽ മെഹബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി ജമ്മു കാശ്മീർ നേതൃത്വം ആവശ്യപ്പെട്ടു. അവെ ജയിലിലാക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. രാജ്യത്തിനും ദേശീയ പതാകക്കുമായി ഓരോ തുള്ളി രക്തവും ബലി നൽകും. ജമ്മു കാശ്മീർ രാജ്യത്തിന്റെ അഭിവാജ്യഘടകമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്‌ന പറഞ്ഞു