കേരളം നിങ്ങളെ സംരക്ഷിക്കും, അത് പിണറായി വിജയന്റെ ഉറപ്പാണ്; അതിഥി തൊഴിലാളികളോട് മെഹുവ മൊയ്ത്രി

കേരളത്തിലെ അതിഥി തൊഴിലാളികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ സുരക്ഷിതരായിരിക്കുമെന്നും പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ എംപി മെഹുവ മൊയ്ത്രി. ചങ്ങനാശ്ശേരി പായിപ്പാട് ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികൾ
 

കേരളത്തിലെ അതിഥി തൊഴിലാളികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ സുരക്ഷിതരായിരിക്കുമെന്നും പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ എംപി മെഹുവ മൊയ്ത്രി. ചങ്ങനാശ്ശേരി പായിപ്പാട് ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചതിന്റെ പശ്ചാത്തലത്തിലാണ് മെഹുവയുടെ സന്ദേശം.

വ്യാജ പ്രചാരണങ്ങലിളിൽ വീഴരുത്. എല്ലാവരെയും സംരക്ഷിക്കുമെന്നും താമസവും ഭക്ഷണവും വൈദ്യ സഹായവും നൽകുമെന്നും ഉറപ്പ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രയാസമേറിയ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ കാലവും അതിജീവിച്ചേ മതിയാകു. ഈ സമയത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കും. ദയവായി അതിൽ വീഴരുത് എന്നായിരുന്നു മെഹുവയുടെ ശബ്ദ സന്ദേശം

പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച എംപിയാണ് മെഹുവ. മമതാ ബാനർജിയുടെ അടുത്ത അനുയായി ആയിട്ടാണ് മെഹുവ അറിയപ്പെടുന്നത്.