ഹോം › ദേശീയം

ബജറ്റില്‍ എവിടെ തമിഴ്‌നാട്; ആഞ്ഞടിച്ച് സ്റ്റാലിന്‍

By MJ News Desk · 01 Feb 2025, 07:44 PM

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും കടുത്ത ബി ജെ പി വിരുദ്ധനുമായ എം കെ സ്റ്റാലിന്‍. ബജറ്റില്‍ എവിടെയും തമിഴ്‌നാട് എന്ന പേര് പോലും കണ്ടിട്ടില്ലെന്നും ഹൈവേ, മെട്രോ റെയില്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാടിന്റെ പ്രധാന ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. സാമ്പത്തിക സര്‍വേ, നീതി ആയോഗ് റാങ്കിംഗ് പോലുള്ള റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തിന്റെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ഈ വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ടില്‍ തമിഴ്‌നാടിനെ പൂര്‍ണ്ണമായും അവഗണിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ വിഹിതം കുറയ്ക്കുകയും സംസ്ഥാനത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തമിഴ്‌നാടിന് മേലുള്ള സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചുവരികയാണ്. ‘ജനങ്ങളുടെ ക്ഷേമത്തിന്’ പകരം ‘പരസ്യങ്ങളിലാണ് മോദി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതും ബിജെപി അധികാരത്തിലിരിക്കുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പദ്ധതികളും ഫണ്ടുകളും പ്രഖ്യാപിക്കുന്നതെങ്കില്‍, അതിനെ കേന്ദ്ര ബജറ്റ് എന്ന് വിളിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും എന്നും അദ്ദേഹം ചോദിച്ചു. അതേസമയം കേന്ദ്ര ബജറ്റ് 2025 തമിഴ്‌നാടിനെ അവഗണിച്ചുവെന്നും തമിഴ്‌നാടിന്റെ അടിസ്ഥാനവികസനത്തിനായുള്ള ഒന്നും ബജറ്റിലില്ലെന്നും നടനും പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്ത വിജയ്‌യും വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#budget#central budget#central govt#mk stalin#Tamil Nadu

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›