വഴിയിൽ വിസർജനം നടത്തിയെന്നാരോപിച്ച് ഒന്നര വയസ്സുള്ള ദളിത് ബാലനെ അയൽവാസി തല്ലിക്കൊന്നു; സംഭവം മധ്യപ്രദേശിൽ

വഴിയിൽ മൂത്രമൊഴിച്ചതിന് ഒന്നരവയസ്സ് മാത്രം പ്രായമുള്ള ദളിത് ബാലനെ തല്ലിക്കൊന്നു. കുട്ടിയുടെ അയൽവാസികളാണ് കൊലപാതകികൾ. മധ്യപ്രദേശ് സാഗർ ജില്ലയിലെ ബഗ്സപൂർ ഗ്രാമത്തിലാണ് സംഭവം റാം സിംഗ് എന്നയാളുടെ
 

വഴിയിൽ മൂത്രമൊഴിച്ചതിന് ഒന്നരവയസ്സ് മാത്രം പ്രായമുള്ള ദളിത് ബാലനെ തല്ലിക്കൊന്നു. കുട്ടിയുടെ അയൽവാസികളാണ് കൊലപാതകികൾ. മധ്യപ്രദേശ് സാഗർ ജില്ലയിലെ ബഗ്‌സപൂർ ഗ്രാമത്തിലാണ് സംഭവം

റാം സിംഗ് എന്നയാളുടെ മകൻ ഭഗവൻ സിംഗാണ് കൊല്ലപ്പെട്ടത്. വടി ഉപയേഗിച്ചുള്ള അടിയേറ്റാണ് കുട്ടി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുസ്ഥലത്ത് വിസർജനം നടത്തിയെന്നാരോപിച്ച് രണ്ട് ദലിത് കുട്ടികളെ മർദിച്ചു കൊലപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.