{"vars":{"id": "89527:4990"}}

കൗമാരക്കാരിയെ കാണാതായി; ലവ് ജിഹാദ് ആരോപിച്ച് ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം

 
തെഹ്‌രി: ഉത്തരാഖണ്ഡിലെ തെഹ്‌രിയില്‍ കൗമാരക്കാരിയെ കാണാതായതിനെ തുടര്‍ന്ന് വ്യാപക ആക്രമണം. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും ഇത് ലവ് ജിഹാദിന്റെ ഭാഗമായിട്ടുള്ളതാണെന്നും ആരോപിച്ച് തീവ്ര ഹിന്ദുത്വ ഭീകരര്‍ അങ്ങാടികള്‍ സ്തംഭിപ്പിച്ച് മുസ്‌ലിംകളുടെ കടകളും വീടുകളും തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മതപരിവര്‍ത്തനവും ലൗ ജിഹാദുമാണ് പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കാണാതായ കൗമാരക്കാരനും പ്രതികള്‍ക്കുമായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. കൗമാരക്കാരിയെ കണ്ടെത്തി തിരോധാനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കീര്‍ത്തിനഗര്‍ മാര്‍ക്കറ്റ് പരിസരത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.