{"vars":{"id": "89527:4990"}}

രാജ്യത്തെ മൊബൈൽ താരിഫ് നിരക്കുകൾ 13-15 ശതമാനം വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്
 

 

2027 സാമ്പത്തിക വർഷത്തിൽ മൊബൈൽ താരിഫ് നിരക്കുകൾ 13-15 ശതമാനം ഉയർന്നേക്കാമെന്ന് റിപ്പോർട്ട്. ഇത് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ എആർപിയു ഉയർത്തുമെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വർഷത്തിന്റെ രണ്ടാം പാദത്തിൽ 4ജി, 5ജി സേവനങ്ങളിലെ റീച്ചാർജ് നിരക്കുകൾ കമ്പനി ഏകദേശം 15 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്

ഡാറ്റ ഉപഭോഗത്തിലെ തുടർച്ചയായ വർധനവും ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്കുള്ള ഉപഭോക്തൃ മാറ്റങ്ങളും നിരക്ക് വർധനവിന് കാരണമാകുന്നു. ഉപഭോക്തൃസംഖ്യ കൂട്ടുന്നതിനേക്കാൾ ഉപയോഗ വർധന മോണിട്ടൈസ് ചെയ്യുന്നതിലേക്കാണ് മേഖലയിലെ ശ്രദ്ധ മാറുന്നതെന്നും വിദഗ്ധർ പറയുന്നു. സ്വകാര്യ ഓപറേറ്റർമാരുടെ വിലനിയന്ത്രണ രീതി തുടരുമെന്ന സൂചനയും ഇതുവഴി ലഭിക്കുന്നുണ്ട്

ഭാരതി എയർടെലും റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും എആർപിയു വർധനവ്, ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധന, മെച്ചപ്പെട്ട ഫ്രീ കാഷ് ഫ്‌ളോ എന്നിവയിലൂടെ ഇടക്കാലത്ത് ലാഭവർധന കൈവരിക്കുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു