‘കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് മോദി സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ എടുത്തുകളയും’; രാഹുല്‍ ഗാന്ധി

ന്യൂഡല്ഹി: കോണ്ഗ്രസ് കേന്ദ്രത്തില് അധികാരത്തില് എത്തിയാൽ മോദി സര്ക്കാരിന്റെ വിവാദമായ കാര്ഷിക നിയമങ്ങള് എടുത്തുകളയുമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. . ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, താങ്ങുവില, സര്ക്കാര്
 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാൽ മോദി സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. . ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, താങ്ങുവില, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മൊത്തവ്യാപര വിപണികള്‍ എന്നിവയടങ്ങുന്ന സംവിധാനത്തെ തകര്‍ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കേന്ദ്രസര്‍ക്കാരിന്റെ ഏകലക്ഷ്യം താങ്ങുവിലയും ഭക്ഷ്യസംഭരണ സംവിധാനവും തകര്‍ക്കുകഎന്നുളളതാണ്. അതുചെയ്യാന്‍ സര്‍ക്കാരിനെ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല. നാം മോദി സര്‍ക്കാരിനെതിരായി യുദ്ധം ചെയ്ത് ഈ കരിനിയമങ്ങളെ നീക്കം ചെയ്യും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ കരിനിയമങ്ങള്‍ എടുത്തുകളയുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു’, രാഹുല്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തോടുളള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ട് മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.