മോദി ഇന്ന് കൊൽക്കത്തയിൽ; തടയുമെന്ന് പ്രതിഷേധക്കാർ, കനത്ത ജാഗ്രത

പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ പ്രതിഷേധം വകവെക്കാതെ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി കൊൽക്കത്തയിലെത്തുന്നത്. മോദിയെ തടയുമെന്ന്
 

പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ പ്രതിഷേധം വകവെക്കാതെ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി കൊൽക്കത്തയിലെത്തുന്നത്. മോദിയെ തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

17 ഇടതുപാർട്ടികളുടെ സംയുക്ത ഫോറമാണ് മോദിയെ തടയുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിമാനത്താവളം പരിസരത്ത് വെച്ച് തന്നെ മോദിയുടെ പാത തടയുമെന്നാണ് മുന്നറിയിപ്പ്.

വിവിധ പരിപാടികളാണ് രണ്ട് ദിവസത്തിൽ മോദിക്ക് കൊൽക്കത്തയിലുള്ളത്. രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠം മോദി ഇന്ന് സന്ദർശിക്കും. കൊൽക്കത്ത പോർട്ട് ട്രസ്റ്റ് 150ാം വാർഷിക ആഘോഷത്തിലും മോദി പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.