ആക്രമണപ്പേടിയിൽ മോദി: പ്രധാനമന്ത്രിയുടെ പരിപാടിക്ക് വൻ സുരക്ഷ; 5000 സുരക്ഷാ ഉദ്യോഗസ്ഥർ, സ്‌നൈപ്പർമാർ

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപിയുടെ റാലി ഇന്ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കും. ഭീകരാക്രമണ ഭീഷണിയെ ഭയന്ന് കനത്ത സുരക്ഷയിലാണ് റാലി നടക്കുന്നത്. ഇന്നേ വരെ കാണാത്ത
 

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപിയുടെ റാലി ഇന്ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കും. ഭീകരാക്രമണ ഭീഷണിയെ ഭയന്ന് കനത്ത സുരക്ഷയിലാണ് റാലി നടക്കുന്നത്. ഇന്നേ വരെ കാണാത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് നരേന്ദ്രമോദി ഇന്ന് പുറത്തിറങ്ങുക.

രാവിലെ 11.30ഓടെയാണ് മോദി ബിജെപിക്കാരെ അഭിസംബോധന ചെയ്യുക. ലോക്കൽ പോലീസ്, ഡൽഹി പോലീസ്, എൻ എസ് ജി എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. രാംലീല മൈതാനിയിലും പരിസരത്തുമായി അയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

പ്രദേശത്തുകൂടി വ്യോമഗതാഗതം നിരോധിച്ചു. വ്യോമാക്രമണം ചെറുക്കാൻ ആന്റി എയർ ക്രാഫ്റ്റ്, ആന്റി ഡ്രോൺ സ്‌ക്വാഡ് എന്നിവയും ക്യാമ്പ് ചെയ്യുന്നുണ്ട്. രാംലീല മൈതാനിയിലേക്കുള്ള എല്ലാ വഴികളും സിസിടിവി നിരീക്ഷണത്തിലാകും. കർശനമായ പരിശോധനക്ക് ശേഷമാണ് വാഹനങ്ങളെ കടത്തിവിടുക. പ്രദേശത്തെ കെട്ടിടങ്ങളിൽ ഏത് സാഹചര്യവും നേരിടാൻ സ്‌നൈപർമാരെയും നിയോഗിച്ചിട്ടുണ്ട്.