എംഫാൻ ചുഴലിക്കാറ്റ്: പ്രധാനമന്ത്രി ഇന്ന് ദുരന്തബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തും

എംഫാൻ ചുഴലിക്കാറ്റ് ദുരിതം വിതച്ച പശ്ചിമബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആകാശ നിരീക്ഷണം നടത്തും. രാവിലെ പത്ത് മണിയോടെ കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ ദുരിതബാധിത
 

എംഫാൻ ചുഴലിക്കാറ്റ് ദുരിതം വിതച്ച പശ്ചിമബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആകാശ നിരീക്ഷണം നടത്തും. രാവിലെ പത്ത് മണിയോടെ കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ ദുരിതബാധിത മേഖലകൾ ആദ്യം സന്ദർശിക്കും. തുടർന്ന് ഒഡീഷയിലേക്ക് തിരിക്കും

പ്രധാനമന്ത്രിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ദുരന്തബാധിത മേഖലകൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിൽ പ്രധാനമന്ത്രി സന്ദർശിക്കണമെന്ന് മമതാ ബാനർജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസംഘവും ഇന്ന് ബംഗാളിലെത്തുന്നുണ്ട്.

ബംഗാളിൽ 76 പേരും ഒഡീഷയിൽ രണ്ട് പേരുമാണ് ചുഴലിക്കാറ്റിൽ മരിച്ചത്. കാറ്റ് ദുർബലമായെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.