ഹോം › ദേശീയം

തുറമുഖങ്ങളും വിമാനത്താവളങ്ങളും മാത്രമല്ല, എന്തും അദാനിക്ക് തീറെഴുതാനാണ് മോദിയുടെ നീക്കം: രാഹുൽ ഗാന്ധി

By MJ Desk · 18 Nov 2024, 03:18 PM

അദാനിക്ക് വേണ്ടതെല്ലാം നൽകാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ച് നിന്നാൽ രക്ഷയെന്ന മോദിയുടെ പരാമർശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കും മുൻപ് മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിമർശം. ഏക് ഹെ തോ സേഫ് ഹെ എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗം. ഹിന്ദു ഐക്യത്തെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരുന്ന പ്രസംഗങ്ങളുടെ തുടർച്ചയായിരുന്നു അത്. ഒന്നിച്ച് നിന്നാൽ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെക്കുറിച്ചാണ്. ഒപ്പം സേഫ് ലോക്കറിൽ നിന്ന് ധാരാവിയുടെ മാപ്പും പുറത്തെടുത്തു. ധാരാവി പുനർവികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള ശ്രമമാണ്. രാജ്യത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നുവേണ്ട എന്തും അദാനിക്ക് നൽകാൻ മോദി ഒരുക്കമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›