സമരം കൂടുതൽ ശക്തമാകുന്നു; അമ്പതിനായിരത്തോളം കർഷകർ കൂടി ഡൽഹിയിലേക്ക്

കർഷക സമരം പതിനാറാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനൊരുങ്ങി കർഷകർ. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തോളം കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. 1200 ട്രാക്ടറുകളിലായാണ്
 

കർഷക സമരം പതിനാറാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനൊരുങ്ങി കർഷകർ. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തോളം കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. 1200 ട്രാക്ടറുകളിലായാണ് ഇവർ എത്തുന്നത്.

ആറ് മാസത്തോളം ഉപയോഗിക്കാൻ സാധിക്കുന്ന ഭക്ഷണസാധനങ്ങൾ അടക്കം കരുതിയാണ് പ്രക്ഷോഭ വേദിയിലേക്ക് കർഷകർ എത്തുന്നത്. എന്തുവന്നാലും പിന്തിരിയില്ലെന്നും വേണമെങ്കിൽ ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സർക്കാർ തീരുമാനമെടുക്കട്ടെയെന്നും മസ്ദൂർ സംഘർഷ് നേതാവ് സത്‌നം സിംഗ് പ്രതികരിച്ചു

ട്രയിൻ തടയൽ ഉൾപ്പെടെയുള്ള സമരമാർഗങ്ങളും കർഷകർ നടത്തുന്നുണ്ട്. നാളെ ദേശീയപാതകൾ ഉപരോധിക്കാനാണ് തീരുമാനം. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ബിജെപി ഓഫീസുകളിലേക്കും മാർച്ച് നടത്തും.