ഹോം › ദേശീയം

മണിപ്പൂരിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ കേന്ദ്രം

By MJ News Desk · 22 Nov 2024, 08:36 PM

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പൂരിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇരുവിഭാഗവും തമ്മില്‍ ആക്രമണം അതിരൂക്ഷമായ രീതിയിലേക്ക് മാറുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും എം എല്‍ എമാര്‍ക്കുമെതിരെയുള്ള ആക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൈന്യത്തെ ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്താനാകുമോയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. ഇതിനായി 10,000 സൈനികരെ കൂടി അയക്കാനാണ് കേന്ദ്ര തീരുമാനം. മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയര്‍ത്തുമെന്നും 90 കമ്പനി പട്ടാളങ്ങളെ കൂടുതലായി അക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 മേയ് മുതല്‍ ഇതുവരെ മണിപ്പുര്‍ കലാപത്തില്‍ 258 പേര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും സംരംക്ഷിക്കുന്നതിനും ദുര്‍ബ്ബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ അയയ്ക്കുന്നത്. എന്നാല്‍, സൈനികരെ ഇറക്കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇശോം ശര്‍മിളയടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#indian army#manipur riot

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›