മണ്ഡലം പൂർണമായും കാവിവത്കരിക്കും, മുസ്ലീങ്ങൾക്കായി ഒന്നും ചെയ്യില്ല: കർണാടകയിലെ ബിജെപി എംഎൽഎ

ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങൾക്കായി ഒന്നും ചെയ്യില്ലെന്ന് കർണാടകയിലെ ബിജെപി എംഎൽഎയും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ. മുസ്ലീം പ്രദേശങ്ങളിൽ യാതൊരു വികസന പ്രവർത്തനങ്ങളും
 

ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങൾക്കായി ഒന്നും ചെയ്യില്ലെന്ന് കർണാടകയിലെ ബിജെപി എംഎൽഎയും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ. മുസ്ലീം പ്രദേശങ്ങളിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടത്തില്ല.

തന്റെ മണ്ഡലം പൂർണമായും കാവിവത്കരിക്കും. മുസ്ലീങ്ങളെ താക്കീത് ചെയ്യുകയാണ്. നിങ്ങൾക്കായി ഒരു വികസനവും എന്റെ ഭാഗത്തു നിന്നുണ്ടാകില്ല. മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാറില്ല. അവർ രാജ്യസ്‌നേഹികളല്ലെന്നും രേണുകാചാര്യ പറഞ്ഞു

2018 നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ എനിക്ക് വോട്ട് ചെയ്തിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് ചോദിക്കുകയുമില്ലെന്നും രേണുകാചാര്യ പറഞ്ഞു.