മധ്യപ്രദേശിൽ ശിവസേന മുൻ അധ്യക്ഷനെ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

മധ്യപ്രദേശിൽ ശിവസേന മുൻ അധ്യക്ഷനെ അക്രമികൾ വെടിവെച്ചു കൊന്നു. രമേശ് സാഹു(70) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഗീത സാഹു, മകൾ ജയ സാഹു എന്നിവർക്കും പരുക്കേറ്റു.
 

മധ്യപ്രദേശിൽ ശിവസേന മുൻ അധ്യക്ഷനെ അക്രമികൾ വെടിവെച്ചു കൊന്നു. രമേശ് സാഹു(70) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഗീത സാഹു, മകൾ ജയ സാഹു എന്നിവർക്കും പരുക്കേറ്റു. ഇവർ ചികിത്സയിലാണ്

വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഭാര്യയെയും മകളെയും ആക്രമിച്ച് സ്വർണവും പണവും കവരുകയായിരുന്നു. തുടർന്നാണ് ഉറങ്ങിക്കിടന്ന രമേശ് സാഹുവിനെ വെടിവെച്ച് കൊന്നത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്.