ഹോം › ദേശീയം

മുകേഷ് രാജിവെക്കണം; നിലപാട് ആവർത്തിച്ച് ബൃന്ദ കാരാട്ട്, സംസ്ഥാന നേതാക്കളുടെ വാദം തള്ളി

By MJ Desk · 30 Aug 2024, 11:39 AM

ലൈംഗികാതിക്രമ കേസിൽ പ്രതിയായ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന സംസ്ഥാന സിപിഎമ്മിന്റെ വാദം തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാട് ബൃന്ദ ആവർത്തിച്ചു. കോൺഗ്രസ് എംഎൽഎമാർ തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജിവെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാകരുത്. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബൃന്ദ പറഞ്ഞു ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തര ഫലത്തെ കുറിച്ച് ചില ചിന്തകൾ എന്ന പേരിൽ പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബൃന്ദയുടെ പ്രതികരണം. നിങ്ങൾ അത് ചെയ്യാത്തതു കൊണ്ട് ഞങ്ങളും ചെയ്യില്ലെന്ന നിലപാട് തെറ്റാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#brinda#mukesh

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›