പൗരത്വ ബിൽ ഭേദഗതി: സുപ്രീം കോടതിയിൽ മുസ്ലീം ലീഗ് ഹർജി നൽകി

പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. ലീഗിന് വേണ്ടി കബിൽ സിബൽ കോടതിയിൽ ഹാജരാകും. രാജ്യം മുഴുവൻ പൗരത്വഭേദഗതി
 

പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. ലീഗിന് വേണ്ടി കബിൽ സിബൽ കോടതിയിൽ ഹാജരാകും. രാജ്യം മുഴുവൻ പൗരത്വഭേദഗതി ബിൽ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിന്റെ പ്രധാന്യം കണക്കിലെടുത്താണ് ഹർജി നൽകാൻ എംപിമാർ നേരിട്ടെത്തിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ് പൗരത്വ ഭേദഗതി ബിൽ. ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമാണിത്. സോണിയ ഗാന്ധി പറഞ്ഞതു പോലെ തന്നെ ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു ഇന്നലെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

മതത്തിന്റെ പേരിലുള്ള വിഭജനം ഇന്ത്യക്ക് വലിയ ആപത്തുണ്ടാക്കും. നാളെ ഭാഷ, നിറം, പ്രാദേശികത്വം എന്നിവയുടെ പേരിലും വിവേചനമുണ്ടാക്കാം. വർഗീയ വളർത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്. ഹർജിയിൽ അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.