ഒത്തുപിടിച്ചാൽ മല അല്ല, ട്രക്കും കയറിപ്പോരും; വീഡിയോ വൈറൽ

നിയന്ത്രണം വിട്ട് റോഡിന് വശത്തേക്കുള്ള കൊക്കയിലേക്ക് മറിഞ്ഞ ട്രക്ക് ആളുകൾ ഒന്നിച്ച് വലിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ. നാഗാലാൻഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്
 

നിയന്ത്രണം വിട്ട് റോഡിന് വശത്തേക്കുള്ള കൊക്കയിലേക്ക് മറിഞ്ഞ ട്രക്ക് ആളുകൾ ഒന്നിച്ച് വലിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ. നാഗാലാൻഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

ക്രയിനുപയോഗിച്ച് പോലും കയറ്റാൻ സാധിക്കാതെ വന്നിടത്താണ് നൂറുകണക്കിനാളുകളുടെ ഒത്തൊരുമയിൽ ട്രക്ക് വലിച്ചു കയറ്റുന്നത്. വാഹനത്തിനെ കയർ കൊണ്ടുവരിഞ്ഞ് അത് നീളത്തിൽ വലിച്ചു കയറ്റുകയാണ് ആളുകൾ.

ഒരേ താളത്തിൽ ചുവടുകൾ വെച്ചാണ് ആളുകൾ ആർപ്പ് വിളിച്ച് ലോറി വലിച്ചു കയറ്റുന്നത്. ഒരു മിനിറ്റ് നേരം ദൈർഘ്യമുള്ളതാണ് വീഡിയോ. ഇഞ്ചിയുമായി വന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിലുണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു

മേഖലയിൽ ട്രക്ക് ഉയർത്തുന്നതിനായി യന്ത്ര സഹായങ്ങൾ എത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് ആളുകൾ തന്നെ ദൗത്യം ഏറ്റെടുത്തത്. കയറുകൾ കെട്ടി ഇവ അടുത്തുള്ള മരങ്ങളിലൂടെ ബന്ധിച്ച് എല്ലാവരും ഒന്നിച്ച് വലിച്ചുയർത്തുകയായിരുന്നു.