ഹോം › ദേശീയം

ഇനി ആ പേര് കൂടെ മാറ്റണം; ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണം

By MJ News Desk · 06 Jan 2025, 10:06 PM

മുഗള്‍ കാലത്തും ബ്രിട്ടീഷ് കാലത്തുമുള്ള സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റി ഹിന്ദുത്വ പേര് നല്‍കുന്ന പതിവ് തുടരാന്‍ ബി ജെ പി നേതൃത്വം. ഇക്കുറി പേര് മാറ്റത്തിന്റെ പേരില്‍ സംഘ്പരിവാര്‍ ഉന്നം വെക്കുന്നത് ഇന്ത്യാ ഗേറ്റിനെയാണ്. ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണമെന്നാവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ചെയര്‍മാന്‍ ജമാല്‍ സിദ്ദീഖിയാണ് കത്തയച്ചത്. താങ്കളുടെ നേതൃത്വത്തില്‍ 140 കോടി ഇന്ത്യന്‍ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളില്‍ ദേശസ്‌നേഹത്തിന്റെയും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അര്‍പ്പണബോധത്തിന്റെയും വികാരം വളര്‍ന്നു. പ്രധാനമന്ത്രിക്ക് ബി ജെ പി നേതാവ് അയച്ച കത്ത് മുഗള്‍ ആക്രമണകാരികളും കൊള്ളക്കാരായ ബ്രിട്ടീഷുകാരും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുകയും നിങ്ങളുടെ ഭരണകാലത്ത് അടിമത്തത്തിന്റെ മുറിവുകള്‍ കഴുകുകയും ചെയ്ത രീതി ഇന്ത്യയെ മുഴുവന്‍ സന്തോഷിപ്പിക്കുന്നു. ക്രൂരനായ മുഗള്‍ ഔറംഗസേബിന്റെ പേരിലുള്ള റോഡിന് എപിജെ കലാം റോഡ് എന്ന് നിങ്ങള്‍ പുനര്‍നാമകരണം ചെയ്തു, ഇന്ത്യാ ഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. സിദ്ദീഖി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#india#india gate#modi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›