ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയിൽ രേഖമൂലമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് എഴുതി
 

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയിൽ രേഖമൂലമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. േേദശീയതലത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ പദ്ധതിയുണ്ടോയെന്നായിരുന്നു ചോദ്യം.

ഈ നിമിഷം വരെ ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമാകെ നടപ്പാക്കുന്നതിനുള്ള നടപടികളെ കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ല എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എഴുതി നൽകിയ മറുപടി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിക്കുമ്പോഴാണ് ഇക്കാര്യത്തിൽ കേന്ദ്രം പ്രതികരിക്കുന്നത്. അതേസമയം എൻ ആർ സിയും എൻ പി ആറും സി എ എയും രാജ്യമാകെ നടപ്പാക്കുമെന്ന് തന്നെയാണ് ബിജെപി നേതാക്കൾ ഇപ്പോഴും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നത്.