ആക്രമണങ്ങൾക്ക് പിന്നിൽ കോൺഗ്രസും ഇടതുപക്ഷവും; കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നു: നരേന്ദ്രമോദി

പൗരത്വ ഭേദഗതി സംബന്ധിച്ച് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണങ്ങൾക്ക് പിന്നിൽ കോൺഗ്രസും ഇടതുപക്ഷവുമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ കോൺഗ്രസ് ഇളക്കിവിടുകയാണെന്നും മോദി വിമർശിച്ചു. കോൺഗ്രസിനെയും സഖ്യകക്ഷികളെയും
 

പൗരത്വ ഭേദഗതി സംബന്ധിച്ച് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണങ്ങൾക്ക് പിന്നിൽ കോൺഗ്രസും ഇടതുപക്ഷവുമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ കോൺഗ്രസ് ഇളക്കിവിടുകയാണെന്നും മോദി വിമർശിച്ചു.

കോൺഗ്രസിനെയും സഖ്യകക്ഷികളെയും ഞാൻ വെല്ലുവിളിക്കുകയാണ്. ഓരോ പാക്കിസ്ഥാൻ പൗരനെയും ഇന്ത്യൻ പൗരനാക്കാൻ തയ്യാറാണെന്ന് ധൈര്യമുണ്ടെങ്കിൽ ഉറക്കെ പ്രഖ്യാപിക്കു എന്ന് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു

കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം വിതറുകയാണ്. വിദ്യാർഥികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. വിദ്യാർഥികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കോൺഗ്രസ് അവസാനിപ്പിക്കണം. ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണ് കോൺഗ്രസിന്റേത്. പൗരത്വ നിയമ ഭേദഗതി ഒരു മതത്തിനും എതിരല്ലെന്നും മോദി അവകാശപ്പെട്ടു