സുവർണ ബംഗാളിനായി ജനം വിധിയെഴുതും; മമത ബംഗാളിന്റെ പ്രതീക്ഷ തകർത്തുവെന്ന് മോദി

കൊൽക്കത്തയിൽ നടക്കുന്ന ബിജെപി റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമത ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു. മമത ബംഗാളിലെ ജനാധിപത്യ സംവിധാനം തകർത്തു.
 

കൊൽക്കത്തയിൽ നടക്കുന്ന ബിജെപി റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമത ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു. മമത ബംഗാളിലെ ജനാധിപത്യ സംവിധാനം തകർത്തു. ഇത് പുനഃസ്ഥാപിക്കുമെന്നും മോദി പറഞ്ഞു

ബംഗാൾ മാറ്റത്തിന്റെ പാതയിലാണ്. സുവർണ ബംഗാളിനായി ജനങ്ങൾ വിധിയെഴുതും. 75 വർഷത്തിനിടെ ബംഗാളിന് നഷ്ടമായത് തിരികെ കൊണ്ടുവരും. പോലീസിലും ഭരണ സംവിധാനത്തിലുമുള്ള വിശ്വാസ്യത വീണ്ടെടുക്കും.

ഇന്ത്യയെ വീണ്ടും നയിക്കുന്ന ബംഗാളാക്കി മാറ്റുമെന്നും മോദി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഈ തെരഞ്ഞെടുപ്പോടെ അവസാനമാകും. ഇത് തുടങ്ങി വെച്ചത് ഇടതുപാർട്ടികളാണെന്നും മോദി വിമർശിച്ചു.