പ്രധാനമന്ത്രി മോദിയുടെ സുരക്ഷക്കായി ബജറ്റിൽ വകയിരുത്തിയത് 600 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷക്കുള്ള സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്(എസ് പി ജി) നായി 2020 പൊതുബജറ്റിൽ വകയിരുത്തിയത് 540 കോടി മുതൽ 600 കോടി രൂപ വരെ. കഴിഞ്ഞ
 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷക്കുള്ള സ്‌പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്(എസ് പി ജി) നായി 2020 പൊതുബജറ്റിൽ വകയിരുത്തിയത് 540 കോടി മുതൽ 600 കോടി രൂപ വരെ. കഴിഞ്ഞ ബജറ്റിൽ ഇത് 420 തുടങ്ങി 540 കോടി വരെയായിരുന്നു.

3000 പേർ അടങ്ങുന്ന സുരക്ഷാ സേനയുടെ സംരക്ഷണമാണ് നരേന്ദ്രമോദിക്ക് ലഭിക്കുന്നത്. നിലവിൽ രാജ്യത്ത് എസ് പി ജി സുരക്ഷയുള്ളത് മോദിക്ക് മാത്രമാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള എസ് പി ജി സുരക്ഷാ കേന്ദ്രസർക്കാർ കഴിഞ്ഞ ഡിസംബറിൽ പിൻവലിച്ചിരുന്നു.

2019 ആഗസ്റ്റ് മാസത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ് പി ജി സുരക്ഷയും കേന്ദ്രം പിൻവലിച്ചിരുന്നു. പിന്നാലെ എച്ച് ഡി ദേവഗൗഡ, വി പി സിംഗ് എന്നീ മുൻ പ്രധാനമന്ത്രിമാരുടെ സുരക്ഷയും കേന്ദ്രം പിൻവലിച്ചു.