കർഷകരുമായി ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി; പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തോമർ

കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നും ഇത് ഫലപ്രാപ്തിയിൽ എത്തുമെന്നാണ്
 

കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നും ഇത് ഫലപ്രാപ്തിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമർ പറഞ്ഞു

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ച് ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിലാണ് കൃഷിമന്ത്രി ചർച്ചക്ക് പച്ചക്കൊടി വീശിയത്. അതേസമയം കർഷക സംഘടനകൾ ക്ഷണം സ്വീകരിക്കുമോയെന്നതിൽ വ്യക്തതയില്ല