ഹോം › ദേശീയം

ദേശീയ കബഡി താരം ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും ശിക്ഷ

By Admin Desk · 19 Sep 2024, 04:46 PM

ദേശീയ കബഡി താരമായ കായികാധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം കുട്ട്യാനം സ്വേേദശിനി പ്രീതി(26)യാണ് 2017ഓഗസ്റ്റ് 18ന് സ്വന്തം വീട്ടിൽ മരിച്ചത്. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങാട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ(38), ഭർതൃമാതാവ് ശ്രീലത(59) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. രാകേഷിന് ഏഴ് വർഷവും ശ്രീലതക്ക് അഞ്ച് വർഷവുമാണ് കഠിന തടവ്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. സ്ത്രീധന പീഡന കുറ്റത്തിൽ രണ്ട് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക പ്രീതയുടെ 9 വയസ്സുള്ള മകൾക്ക് നൽകാൻ കോടതി നിർദേശം നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›