പുരുഷനെ പോലെ സ്ത്രീകൾക്കും കപ്പൽ നിയന്ത്രിക്കാനാകും; തുല്യത നാവിക സേനയിലും ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി

നാവിക സേനയിലും പുരുഷ ഉദ്യോഗസ്ഥൻമാരെ പോലെ സ്ത്രീകൾക്കും തുല്യത ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി. വനിതകളെ സ്ഥിരം കമ്മീഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കണം. പരുഷ ഉദ്യോഗസ്ഥൻമാരുടെ അതേ കാര്യക്ഷമതയോടെ
 

നാവിക സേനയിലും പുരുഷ ഉദ്യോഗസ്ഥൻമാരെ പോലെ സ്ത്രീകൾക്കും തുല്യത ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി. വനിതകളെ സ്ഥിരം കമ്മീഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കണം. പരുഷ ഉദ്യോഗസ്ഥൻമാരുടെ അതേ കാര്യക്ഷമതയോടെ വനിതകൾക്കും കപ്പൽ നിയന്ത്രിക്കാൻ സാധിക്കുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ഉത്തരവിൽ പറഞ്ഞു

ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2010ലെ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. നാവികസേനയിൽ വനിതകളെ കമ്മീഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കുന്നത് മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു

സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മിൽ ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ ഷോർട്ട് സർവീസ് കമ്മീഷൻ അനുസരിച്ചാണ് സ്ത്രീകൾ നാവികസേനയിൽ തുടരുന്നത്.