നാവികസേനാ രഹസ്യം പാക്കിസ്ഥാന് ചോർത്തിയ സംഭവം; ഗുജറാത്ത് സ്വദേശി കൂടി അറസ്റ്റിൽ
Dec 22, 2025, 12:34 IST
നാവികസേന രഹസ്യം പാക്കിസ്ഥാന് ചോർത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി ഹീരേന്ദ്രയെയാണ് ഉഡുപ്പി മാൽപെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
നേരത്തെ അറസ്റ്റിലായ യുപി സ്വദേശികൾക്ക് സിം കാർഡ് കൈമാറിയത് ഹീരേന്ദ്രയാണെന്ന് പോലീസ് അറിയിച്ചു. യുപി സ്വദേശികളായ രോഹിത്, സാൻഡ്രി എന്നിവരെ കൊച്ചിൻ ഷിപ് യാർഡിന്റെ മാൽപെ യൂണിറ്റിൽ നിന്നാണ് പിടികൂടിയത്
നവംബറിലാണ് ഇവർ പിടിയിലായത്. ഹീരേന്ദ്ര കൈമാറിയ സിം കാർഡുകൾ ഉപയോഗിച്ചാണ് കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ രോഹിതും സാൻഡ്രിയും പാക്കിസ്ഥാനിലേക്ക് ചോർത്തിയിരുന്നത്.