ഹോം › ദേശീയം

ജമ്മു കാശ്മീരിൽ എൻ സി- കോൺഗ്രസ് സഖ്യം അധികാരത്തിലേക്ക്; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും

By MJ Desk · 08 Oct 2024, 02:54 PM

ഒരു പതിറ്റാണ്ടിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം അധികാരത്തിലേക്ക്. എൻ സി നേതാവ് ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമർ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രമായി ഒതുങ്ങി. മെഹബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത് എൻ സി-കോൺഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 2014ൽ 27 സീറ്റുകളിലാണ് സഖ്യം വിജയിച്ചിരുന്നത്. ഇന്ന് 28 സീറ്റുകളിൽ വിജയിച്ച പിഡിപി ഇത്തവണ മൂന്ന് സീറ്റിൽ ഒതുങ്ങി. ബിജെപി 25 സീറ്റിലാണ് 2014ൽ വിജയിച്ചതെങ്കിൽ ഇത്തവണ 29 ആയി ഉയർന്നു. മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ അടക്കം തോറ്റു. ജനവിധി അംഗീകരിക്കുന്നുവെന്നും പ്രവർത്തകരോട് നന്ദി പറയുന്നുവെന്നും ഇൽതിജ പറഞ്ഞു. കുൽഗാമിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിയാണ് മുന്നിട്ട് നിൽക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#jammu kashmir

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›