കേവല ഭൂരിപക്ഷം കടന്ന് എൻഡിഎയുടെ മുന്നേറ്റം; കടുത്ത നിരാശയിൽ മഹാസഖ്യം
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎക്ക് വൻ മുന്നേറ്റം. കേവല ഭൂരിപക്ഷവും പിന്നിട്ട് 148 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്. ഇന്ത്യ സഖ്യം 73 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ജൻസുരാജ് പാർട്ടി രണ്ട് സീറ്റിലും മറ്റുള്ളവർ മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നു
എൻഡിഎയിൽ ബിജെപി 81 സീറ്റുകളിലും ജെഡിയു 72 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. മഹാസഖ്യത്തിൽ ആർജെഡി മാത്രമാണ് കരുത്ത് കാണിക്കുന്നത്. 60 സീറ്റുകളിലാണ് ആർജെഡി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് വെറും 11 സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഇടത് പാർട്ടികൾ ഒരു സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്
ബിഹാറിൽ മഹാസഖ്യം തകർന്നടിഞ്ഞ കാഴ്ചയാണ് കാണുന്നത്. ഭരണവിരുദ്ധ വികാരം വോട്ട് ആകുമെന്ന പ്രതീക്ഷ പാടേ തകർന്നു. വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുകയാണ്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ ബിഹാറിൽ ഭരണത്തുടർച്ച ഉറപ്പിക്കാം