നീറ്റ് പേപ്പർ ചോർച്ച: പ്രധാനമന്ത്രിയുടെയും ധർമേന്ദ്ര പ്രധാൻ്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു; എംപിമാർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക്
ന്യൂഡൽഹി: നീറ്റ് അട്ടിമറിയെയും ചോർച്ചയെയും ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം അതിരൂക്ഷമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം കടുപ്പിച്ചു.
പ്രതിഷേധ പരിപാടികളുടെയും ഭാവി നടപടികളുടെയും ഭാഗമായി എല്ലാ പ്രതിപക്ഷ എംപിമാരോടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 10 ജനപഥിലെ വസതിയിൽ അടിയന്തരമായി എത്താൻ നിർദേശം നൽകി. എംപിമാരെ യോഗസ്ഥലത്തേക്ക് എത്തിക്കുന്നതിനായി മൂന്ന് ടൂറിസ്റ്റ് ബസുകൾ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കുന്ന കേന്ദ്ര നയത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്താണ് രാഹുൽ ഗാന്ധിയും സഖ്യകക്ഷികളും മുന്നോട്ട് പോകുന്നത്. വിഷയത്തിൽ പാർലമെൻ്റിനകത്തും പുറത്തും വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
ന്യൂഡൽഹി: നീറ്റ് അട്ടിമറിയെയും ചോർച്ചയെയും ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം അതിരൂക്ഷമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം കടുപ്പിച്ചു.
പ്രതിഷേധ പരിപാടികളുടെയും ഭാവി നടപടികളുടെയും ഭാഗമായി എല്ലാ പ്രതിപക്ഷ എംപിമാരോടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 10 ജനപഥിലെ വസതിയിൽ അടിയന്തരമായി എത്താൻ നിർദേശം നൽകി. മൂന്ന് ടൂറിസ്റ്റ് ബസുകൾ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ സജ്ജമാക്കിയിട്ടുണ്ട്. എന്ത് ടിസ്റ്റാണ് എന്താണെന്ന് പറയാതെ രാഹുൽ ഗാദ്ധി. രാഹുലിൻ്റെ വസതിക്ക് സമീപമുള്ള റോഡുകൾ ബാരിക്കഡ് വെച്ച് പോലീസ് അടച്ചു. കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു.