{"vars":{"id": "89527:4990"}}

വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ ബിഹാറിൽ നേപ്പാൾ മോഡൽ പ്രക്ഷോഭം; വിവാദ പരാമർശവുമായി ആർജെഡി നേതാവ്
 

 

ബിഹാർ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആർജെഡി നേതാവിന്റെ നേപ്പാൾ മോഡൽ പ്രക്ഷോഭ പരാമർശത്തിൽ വിവാദം പുകയുന്നു. വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം നടത്തുമെന്ന ആർജെഡി എംഎൽസി സുനിൽകുമാർ സിംഗിന്റെ പരാമർശത്തിലാണ് വിവാദം. പ്രസ്താവനയെ അപലപിച്ച് എൻഡിഎ കക്ഷികൾ രംഗത്തെത്തി. 

എന്നാൽ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആർജെഡിയുടെ വിശദീകരണം. ആളുകൾ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 2025 ൽ തേജസ്വി യാദവിന്റെ സർക്കാർ രൂപീകരിക്കും. 2020 ൽ വോട്ടെണ്ണൽ നാല് മണിക്കൂർ നിർത്തിവച്ചു. ഇത്തവണയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, തെരുവുകളിൽ നേപ്പാളിനു സമാനമായ ഒരു സാഹചര്യം നമുക്ക് കാണാൻ കഴിയും. 

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല'' എന്നായിരുന്നു സുനിൽകുമാർ സിംഗിന്റെ പരാമർശം. ഇത് സോഷ്യൽ മീഡിയലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ആർജെഡി നേതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.