ലോക്ക് ഡൗൺ കാലത്ത് പിറന്ന മകന് ദമ്പതികൾ ലോക്ക് ഡൗൺ എന്ന് പേരിട്ടു

ലോക്ക് ഡൗൺ കാലത്ത് പിറന്ന മകന് ലോക്ക് ഡൗൺ എന്ന് പേരിട്ട് ദമ്പതികൾ. രാജസ്ഥാനിലുള്ള ദമ്പതികളായ സഞ്ജയ് ബൗരിയും മഞ്ജു ബൗരിയുമാണ് തങ്ങളുടെ മകന് ലോക്ക് ഡൗൺ
 

ലോക്ക് ഡൗൺ കാലത്ത് പിറന്ന മകന് ലോക്ക് ഡൗൺ എന്ന് പേരിട്ട് ദമ്പതികൾ. രാജസ്ഥാനിലുള്ള ദമ്പതികളായ സഞ്ജയ് ബൗരിയും മഞ്ജു ബൗരിയുമാണ് തങ്ങളുടെ മകന് ലോക്ക് ഡൗൺ എന്ന് പേരിട്ടത്.

ഓരോ സംസ്ഥാനത്തുനിന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്ത് പ്ലാസ്റ്റിക് വിറ്റ് ജീവിക്കുന്ന കുടുംബമാണിത്. ലോക്ക് ഡൗണിനെ തുടർന്ന് ഇവർ അസമിൽ കുടുങ്ങി. ഇവിടെ വെച്ചാണ് ഇവർക്ക് മകൻ പിറക്കുന്നത്. തുടർന്ന് ലോക്ക് ഡൗൺ എന്ന് മകന് പേരുമിട്ടു.