നിർഭയ കേസ്: കേന്ദ്രത്തിന്റെ ഹർജി തള്ളി, പ്രതികളുടെ വധശിക്ഷ വൈകും; നിയമ നടപടി പൂർത്തിയാക്കാൻ ഏഴ് ദിവസം കൂടി സമയം

നിർഭയ കേസിൽ പ്രതികളുടെ ശിക്ഷ ഇനിയും വൈകും. കേന്ദ്രസർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കാനാണ് കോടതി വിധിച്ചത്. വിചാരണ കോടതിയുടെ ഉത്തരവ്
 

നിർഭയ കേസിൽ പ്രതികളുടെ ശിക്ഷ ഇനിയും വൈകും. കേന്ദ്രസർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കാനാണ് കോടതി വിധിച്ചത്.

വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. അതേസമയം പ്രതികൾ ഹർജികൾ നൽകാൻ വൈകിയതിനെ കോടതി വിമർശിച്ചു. എല്ലാ നിയമനടപടികളും പൂർത്തിയാക്കുന്നതിന് ഏഴ് ദിവസത്തെ സമയം കൂടി കോടതി അനുവദിച്ചു

പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതിനെതിരെയാണ് കേന്ദ്രസർക്കാർ ഹർജി നൽകിയത്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടത്തണമെന്നും ഒന്നിച്ച് നടത്തണമെന്നില്ല എന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം