വധശിക്ഷ സ്റ്റേ ചെയ്യണം: നിർഭയ കേസിലെ പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു

നിർഭയ കേസിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. മനുഷ്യാവാകാശവും സാമാന്യ നീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ പ്രതികൾ സമീപിച്ചിരിക്കുന്നത്.
 
മാർച്ച് 20ന് രാവിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് ഒടുവിൽ പുറത്തിറക്കിയ മരണവാറണ്ടിൽ പറയുന്നത്. രാജ്യത്തെ എല്ലാ നിയമസാധ്യതകളും പ്രതികൾക്ക് അവസാനിച്ചിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുന്നത്

വധശിക്ഷയെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ മാർഗനിർദേശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്ന് പ്രതികളുടെ അഭിഭാഷകനായ എ പി സിംഗ് അന്താരാഷ്ട്ര കോടതിക്ക് അയച്ച കത്തിൽ പറയുന്നു. മാർച്ച് 20ന് തീരുമാനിച്ച വധശിക്ഷ സ്റ്റേ ചെയ്യണം. വധശിക്ഷക്ക് കാരണം മാധ്യമ സമ്മർദമാണെന്നും കത്തിൽ പറയുന്നു.