ജയിലിൽ ലൈംഗികാതിക്രമത്തിന് ഇരയായി; പുതിയ പരാതിയുമായി നിർഭയ കേസ് പ്രതികൾ

ജയിലിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദവുമായി നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മുകേഷ് സിംഗിന്റെ അഭിഭാഷക ഇക്കാര്യങ്ങൾ
 

ജയിലിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദവുമായി നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മുകേഷ് സിംഗിന്റെ അഭിഭാഷക ഇക്കാര്യങ്ങൾ ആരോപിച്ചത്. ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും

ദയാഹർജി തള്ളിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് പ്രതികൾ വാദിച്ചു. എന്നാൽ രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാൻ കോടതിക്ക് പരിമിതമായ അധികാരമേയുള്ളുവെന്ന് ജസ്റ്റിസ് ഭാനുമതി പറഞ്ഞു.

ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുകേഷ് സിംഗും രാംസിംഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീഹാർ ജയിൽ അധികൃതർ നിർബന്ധിച്ചു. അക്ഷയ് ഠാക്കൂറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി മുകേഷ് സിംഗിനെ മർദിച്ചുവെന്നും ഇവരുടെ അഭിഭാഷക ആരോപിച്ചു