നിർഭയ കേസ്: പുതിയ ദയാഹർജിയും തിരുത്തൽ ഹർജിയും നൽകാൻ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിംഗ്

നിർഭയ കേസിൽ വധശിക്ഷ വീണ്ടും വൈകിപ്പിക്കാനുള്ള ശ്രമവുമായി പ്രതികൾ. പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളെ
 

നിർഭയ കേസിൽ വധശിക്ഷ വീണ്ടും വൈകിപ്പിക്കാനുള്ള ശ്രമവുമായി പ്രതികൾ. പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളെ മാർച്ച് 20ന് രാവിലെ ആറ് മണിക്ക് മുമ്പായി തൂക്കിലേറ്റണമെന്ന് പട്യാലഹൗസ് കോടതി കഴിഞ്ഞ ദിവസം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിംഗ് കോടതിയെ സമീപിച്ചത്.

മുകേഷ് സിംഗ് അടക്കം നാല് പ്രതികളും നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. എന്നാൽ തന്റെ അനുവാദം കൂടാതെയാണ് അഭിഭാഷക ബൃന്ദ ഗ്രോവർ ദയാഹർജിയും തിരുത്തൽ ഹർജിയും നൽകിയതെന്നും അതിനാൽ പുതിയത് നൽകാൻ അനുമതി നൽകണമെന്നുമാണ് മുകേഷ് സിംഗ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്.