അഞ്ഞുവീശി നിസർഗ; മുംബൈ വിമാനത്താവളം വൈകിട്ട് ഏഴ് മണി വരെ അടച്ചിട്ടു

അറബിക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം നിസർഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയിൽ ആഞ്ഞടിക്കുന്നു. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ അലിബാഗിലാണ് ചുഴലിക്കാറ്റ് ആദ്യം തീരം തൊട്ടത്. മണിക്കൂറിൽ 110
 

അറബിക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം നിസർഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയിൽ ആഞ്ഞടിക്കുന്നു. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ അലിബാഗിലാണ് ചുഴലിക്കാറ്റ് ആദ്യം തീരം തൊട്ടത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് മുംബൈയിൽ വീശുന്നത്.

ആറ് മണിക്കൂറിന് ശേഷം കാറ്റിന്റെ വേഗത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകുന്നേരം ഏഴ് മണി വരെ നിർത്തിവെച്ചു. ട്രെയിനുകളുടെ സമയം നേരത്തെ പുനക്രമീകരിച്ചിരുന്നു

നിസർഗ വീശിയടിക്കുന്നതിന്റെ ദൃശ്യങ്ങൾ