ഒരു ദിവസം ഇടവേള; രാജ്യത്ത് ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല

രാജ്യത്ത് ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. പെട്രോൾ ലിറ്ററിന് 80.43 രൂപയും ഡീസൽ ലിറ്ററിന് 81.43 രൂപയുമാണ് നിലവിലെ വില. മൂന്നാഴ്ചക്കിടെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45
 

രാജ്യത്ത് ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. പെട്രോൾ ലിറ്ററിന് 80.43 രൂപയും ഡീസൽ ലിറ്ററിന് 81.43 രൂപയുമാണ് നിലവിലെ വില. മൂന്നാഴ്ചക്കിടെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വർധിച്ചത്.

തുടർച്ചയായ 21 ദിവസത്തെ വില വർധനവിന് ശേഷം ഞായറാഴ്ച ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ തിങ്കളാഴ്ച പെട്രോളിയം കമ്പനികൾ ഇന്ധന വില വീണ്ടും വർധിപ്പിച്ചിരുന്നു.

ജൂൺ 7 മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടാൻ തുടങ്ങിയത്. കേന്ദ്രസർക്കാർ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നത്.