ഡൽഹിയിൽ മാസ്‌ക്‌ ധരിക്കാതെ ഇറങ്ങിയാൽ കീശ കീറും; പിഴ ശിക്ഷ 2000 രൂപയായി വർധിപ്പിച്ചു

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ ശിക്ഷ വർധിപ്പിച്ച് ഡൽഹി സർക്കാർ. മാസ്ക് ധരിക്കാതെ ഇനി പുറത്തിറങ്ങിയാൽ 2000 രൂപ പിഴ ഈടാക്കും.
 

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ ശിക്ഷ വർധിപ്പിച്ച് ഡൽഹി സർക്കാർ. മാസ്‌ക് ധരിക്കാതെ ഇനി പുറത്തിറങ്ങിയാൽ 2000 രൂപ പിഴ ഈടാക്കും. നേരത്തെ ഇത് 500 രൂപയായിരുന്നു

ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് വിതരണം ചെയ്യാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർഥിച്ചു. മാസ്‌ക് ധരിക്കുന്നതിൽ പലരും അലംഭാവം കാണിക്കുന്നതായി കെജ്രിവാൾ പറഞ്ഞു

ദീപാവലി ആഘോഷസമയത്ത് പലരും മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങിയതും ഷോപ്പിംഗിൽ ഉൾപ്പെടെ പങ്കെടുത്തതും. ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിലാണ്.