വിനോദ് ദുവക്കെതിരായ രാജ്യദ്രോഹ കുറ്റം: അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. ഹിമാചൽപ്രദേശ് പോലീസിന് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി ഇനി പരിഗണിക്കുന്നതുവരെ ദുവെയുടെ അറസ്റ്റ്
 

മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ അന്വേഷണത്തിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. ഹിമാചൽപ്രദേശ് പോലീസിന് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി ഇനി പരിഗണിക്കുന്നതുവരെ ദുവെയുടെ അറസ്റ്റ് കോടതി തടഞ്ഞു

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വാർത്താ പരിപാടിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ദുവക്കെതിരെ ഹിമാചൽപ്രദേശ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. തനിക്കെതിരായ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദുവ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തിൽ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ഹർജി അടുത്ത മാസം ആറിന് പരിഗണിക്കും.