ഡിഗ്രി പോലും കാണിക്കാനാകാത്ത പ്രധാനമന്ത്രി പൗരൻമാരോട് തെളിവ് ചോദിക്കുന്നു: യെച്ചൂരി

ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകൾ ജനങ്ങളോട് ചോദിക്കുന്ന ബിജെപി സർക്കാരിന് പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി. ഒട്ടും സുതാര്യമല്ലാത്ത
 

ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകൾ ജനങ്ങളോട് ചോദിക്കുന്ന ബിജെപി സർക്കാരിന് പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി. ഒട്ടും സുതാര്യമല്ലാത്ത സർക്കാരിന് എങ്ങനെയാണ് ജനങ്ങളോട് പരൗത്വ യോഗ്യത തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടാൻ കഴിയുകയെന്നും യെച്ചൂരി ചോദിക്കുന്നു

വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറൽ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സർക്കാരാണ് ഇപ്പോൾ പൗരൻമാരോട് തെളിവ് ചോദിക്കുന്നത് എന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്‌