തെലങ്കാനയിൽ എൻ ആർ സി നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി

ദേശീയ പൗരത്വ രജിസ്റ്റർ തെലങ്കാനയിൽ നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി. അടിച്ചമർത്തപ്പെട്ട ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ ജീവിക്കുന്നവർ പൗരത്വം
 

ദേശീയ പൗരത്വ രജിസ്റ്റർ തെലങ്കാനയിൽ നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി. അടിച്ചമർത്തപ്പെട്ട ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ ജീവിക്കുന്നവർ പൗരത്വം തെളിയിക്കണമെന്ന് പറഞ്ഞാൽ സ്വീകാര്യമാകില്ലെന്നും തെലങ്കാന ആഭ്യന്തര മന്ത്രി പറഞ്ഞു

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ മാത്രമല്ല, ലോകത്തെവിടെയുമുള്ള ഹിന്ദു സഹോദരങ്ങൾ അടിച്ചമർത്തപ്പെടുന്നുണ്ടെങ്കിലും അവർക്ക് പൗരത്വം നൽകണം. പക്ഷേ ഈ രാജ്യത്തെ ജനങ്ങളെ ലക്ഷ്യമിട്ട് അവരെ കുഴപ്പത്തിലാക്കുന്നത് എന്തിനാണ്.

കാലങ്ങളായി ഇവിടെ ജീവിക്കുന്ന ആളുകൾക്കിടയിൽ നിന്ന് അനാവശ്യമായ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ജനന സർട്ടിഫിക്കറ്റുകളുമായി നടക്കുന്നവരല്ല എല്ലാവരും. അതൊന്നും എല്ലാവരും സൂക്ഷിച്ച് വെക്കണമെന്നില്ല. തെലങ്കാനയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു