ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി. ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഭീഷണിക്കത്ത് എത്തുകയായിരുന്നു. വധഭീഷണി വന്നതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. എകെ 47 തോക്കുകളും സെമി
 

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് വധഭീഷണി. ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഭീഷണിക്കത്ത് എത്തുകയായിരുന്നു. വധഭീഷണി വന്നതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.

എകെ 47 തോക്കുകളും സെമി ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തയ്യാറായി കൊലയാളികൾ കാത്തുനിൽക്കുന്നു എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

പ്രൊഷഷണൽ കൊലയാളികൾ ഏത് സമയത്തും നിങ്ങളെ പിന്തുടരുന്നുണ്ട്. സൂത്രധാരൻ താമസിക്കുന്നത് നാഗ്പൂരിലാണ്. നിങ്ങളെ കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങിയത് ഒഡീഷയിൽ നിന്നാണ് എന്നും കത്തിലുണ്ട്.