ഒമർ അബ്ദുള്ളയെ മോചിപ്പിക്കുന്നുണ്ടെങ്കിൽ വേഗം വേണം; അല്ലാത്ത പക്ഷം അടുത്ത നടപടിയെന്ന് സുപ്രീം കോടതി

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ മോചിപ്പിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ച് സുപ്രീം കോടതി. ഒമർ അബ്ദുള്ളയെ വിട്ടയാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ വേണം.
 

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ മോചിപ്പിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ച് സുപ്രീം കോടതി. ഒമർ അബ്ദുള്ളയെ വിട്ടയാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ വേണം. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ സഹോദരിയുടെ വാദം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

ഒമർ അബ്ദുള്ളയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമടക്കമുള്ള നേതാക്കൾ വീട്ടുതടങ്കലിൽ തുടരുകയാണ്.

ഒമറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറ അബ്ദുള്ള നൽകിയ ഹർജി നേരത്തെ കോടതി പരിഗണിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്‌റ്റെന്ന് സാറ ആരോപിച്ചിരുന്നു.