ഒമർ അബ്ദുള്ളയുടെ മോചനം: കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും കാശ്മീർ
 

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും കാശ്മീർ ഭരണകൂടത്തിനും നോട്ടീസയച്ചു. ഹർജിയിൽ മാർച്ച് രണ്ടിന് ഇനി വാദം കേൾക്കും

ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, അരുൺ മിശ്ര എന്നിവരാണ് ഹർജി പരിഗണിച്ചത്. സാറക്ക് വേണ്ടി കപിൽ സിബൽ കോടതിയിൽ ഹാജരായി. ഹർജി മാർച്ച് രണ്ടിലേക്ക് മാറ്റിയതിനെതിരെ സിബൽ വാദമുയർത്തിയെങ്കിലും കോടതി പരിഗണിച്ചില്ല. ഇത്രയും നാൾ സഹോദരിക്ക് കാത്തിരിക്കാമെങ്കിൽ പതിനഞ്ച് ദിവസം ഒരു മാറ്റവും വരുത്തില്ലെന്നായിരുന്നു കോടതി പറഞ്ഞത്

ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന് പിന്നാലെയാണ് കാശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ തടങ്കലിലാക്കിയത്. ഇരുവർക്കുമെതിരെ കഴിഞ്ഞാഴ്ച പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു. ദീർഘകാലം വിചാരണ കൂടാതെ തടവിൽ വെക്കാനാകുന്ന വകുപ്പാണ് പൊതുസുരക്ഷാ നിയമം